ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ 12 -മത് വാര്‍ഷികാഘോഷം കൊത്തന്നൂരിലുള്ള സാം പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക ഡി. സി.പി. എബ്രഹാം ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ സമാജം അംഗങ്ങള്‍ക്കുള്ള സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ചടങ്ങില്‍ റോസ്ലി ജോസിനു കണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശോക് കുമാര്‍ കൈമാറി.
കൊറിയോഗ്രാഫര്‍ രതീഷ് മാസ്റ്ററിന്റെ ‘എന്‍ ഊര്’ എന്ന ഡാന്‍സ് ഡ്രാമയും, അലോഷി ആദം അവതരിപ്പിച്ച ഗസല്‍ സന്ധ്യയും വാര്‍ഷികാഘോഷത്തിന്റെ മാറ്റുകൂട്ടി. സോണ്‍ ചെയര്‍മാന്‍ ടോണി കടവില്‍, അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, സെക്രട്ടറി മഞ്ജുനാഥ്, സോണ്‍ സെക്രട്ടറി ദിവ്യരാജ്, ലോക കേരള സഭാ മെമ്പര്‍ കെ.പി ശശിധരന്‍, ബൈരതി രമേശ് എന്നിവര്‍ പങ്കെടുത്തു.
<br>
TAGS : SKKS
SUMMARY : Suvarna Karnataka Kerala Samajam Kothannur Zone Annual Celebration
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…