സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണ്‍ വാര്‍ഷികാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ 12 -മത് വാര്‍ഷികാഘോഷം കൊത്തന്നൂരിലുള്ള സാം പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക ഡി. സി.പി. എബ്രഹാം ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ സമാജം അംഗങ്ങള്‍ക്കുള്ള സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ചടങ്ങില്‍ റോസ്ലി ജോസിനു കണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശോക് കുമാര്‍ കൈമാറി.

കൊറിയോഗ്രാഫര്‍ രതീഷ് മാസ്റ്ററിന്റെ ‘എന്‍ ഊര്’ എന്ന ഡാന്‍സ് ഡ്രാമയും, അലോഷി ആദം അവതരിപ്പിച്ച ഗസല്‍ സന്ധ്യയും വാര്‍ഷികാഘോഷത്തിന്റെ മാറ്റുകൂട്ടി. സോണ്‍ ചെയര്‍മാന്‍ ടോണി കടവില്‍, അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, സെക്രട്ടറി മഞ്ജുനാഥ്, സോണ്‍ സെക്രട്ടറി ദിവ്യരാജ്, ലോക കേരള സഭാ മെമ്പര്‍ കെ.പി ശശിധരന്‍, ബൈരതി രമേശ് എന്നിവര്‍ പങ്കെടുത്തു.
<br>
TAGS : SKKS
SUMMARY : Suvarna Karnataka Kerala Samajam Kothannur Zone Annual Celebration

LEAVE A REPLY

Please enter your comment!
Please enter your name here