Categories: ASSOCIATION NEWS

സുവർണ കർണാടക കേരളസമാജം സുവർണ്ണോത്സവം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം മാഗഡി റോഡ് സോണ്‍ സംഘടിപ്പിച്ച കര്‍ണാടക കേരള പിറവി ആഘോഷം- സുവര്‍ണ്ണോത്സവം സുങ്കതകട്ടെ ട്രിനിറ്റി മോട്ടോര്‍സ് റോഡിലെ ബിസിഎന്‍ ഗ്രാന്‍ഡ്യൂര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്നു. രാവിലെ 9 മണി മുതല്‍ സോണ്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഉച്ചയ്ക്ക് നടന്ന പൊതുസമ്മേളനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഹരിലാല്‍ അധ്യക്ഷത വഹിച്ചു.

കര്‍ണാടക വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നാഗലക്ഷ്മി ചൗധരി മുഖ്യ പ്രഭാഷണം നടത്തി ഡോ. വാസുദേവ് ആര്‍, ഡെന്നിസ് വര്‍ഗീസ്, ജീനസ്, ചലച്ചിത്ര താരം പ്രമോദ് വെളിയനാട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ്, സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടില്‍, സെക്രട്ടറി കെ എസ് മഞ്ജുനാഥ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മെല്‍ബിന്‍ മൈക്കിള്‍, കണ്‍വീനര്‍ എന്‍ വത്സന്‍, സോണല്‍ ട്രഷറര്‍ അജിമോന്‍, കണ്‍വീനര്‍ സുധീര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വൈക്കം വിജയലക്ഷ്മി, മഹേഷ് കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിനിമ പിന്നണിഗായകരും ടെലിവിഷന്‍ ഗായകരും ചേര്‍ന്ന് അണിനിരന്ന മെഗാ ഷോയും അരങ്ങേറി.
<br>
TAGS : KNSS
SUMMARY : Suvarna Karnataka Kerala Samajam Magadi Road Zone Suvarnanotsavam

Savre Digital

Recent Posts

യുവതിയെ സെക്‌സ് മാഫിയയ്ക്ക് കെെമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന പരാതിയില്‍ നടി മിനു മുനീർ പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ് മിനു…

18 minutes ago

കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍…

46 minutes ago

കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല; വീണ്ടും കൊലവിളിയുമായി ചെന്താമര

പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു…

1 hour ago

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; ഈ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…

2 hours ago

എഡിജിപി അജിത് കുമാറിനുള്ള വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…

2 hours ago

സ്കൂളില്‍ എത്താൻ വൈകിയതിന് വിദ്യാര്‍ഥിയെ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ഇരുട്ട് മുറിയില്‍ ഇരുത്തി; പരാതിയുമായി രക്ഷിതാക്കള്‍

എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…

4 hours ago