സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആശുപത്രിയില്‍

ചെന്നൈ:  നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കാർഡിയോളജിസ്റ്റ് ഡോ. സായ് സതീഷിന്റെ കീഴിലാണ് ചികിത്സ. രജനികാന്ത് സുഖമായി ഇരിക്കുന്നുവെന്ന് ഭാര്യ ലത ഒരു മാധ്യമത്തോട് പ്രതികരിച്ചു.

നടൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു രജനികാന്ത്. ഇതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രജനികാന്ത് നായകനായ ‘വേട്ടയ്യൻ’ സിനിമ ഒക്ടോബർ 10 റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രം ടി ജി ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
<BR>
TAGS : RAJANIKANTH
SUMMARY : Superstar Rajinikanth in hospital

Savre Digital

Recent Posts

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…

1 hour ago

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…

2 hours ago

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേർ മരിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…

2 hours ago

‘ആരോപണവുമായി കുറച്ചു വാനരന്മാർ ഇറങ്ങി, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ’; സുരേഷ് ഗോപി

തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…

3 hours ago

മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിര്‍ദേശം നല്‍കി അധികൃതര്‍

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…

3 hours ago

അധോലോക കുറ്റവാളി സല്‍മാൻ ത്യാഗിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…

5 hours ago