ബെംഗളൂരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്താനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ 60 വയസാണ് വിരമിക്കൽ പ്രായം. ഇതാണ് ഉയർത്തുക. പരിചയസമ്പന്നരായ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായം ദീർഘകാലം സംസ്ഥാനത്തിന് ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ഏകദേശം 35 വർഷം മെഡിക്കൽ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ചെലവഴിച്ച ശേഷം, 60 വയസ്സിൽ നിർബന്ധിത വിരമിക്കലിനു മുമ്പ് 20-25 വർഷം മാത്രമേ സേവനമനുഷ്ഠിക്കാൻ ഇവർക്ക് ശേഷിക്കുന്നുള്ളൂ. വിരമിക്കൽ പ്രായം നീട്ടുന്നത് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനും മുതിർന്ന ഡോക്ടർമാരുടെ വൈദഗ്ധ്യം പൂർണ്ണമായി ഉപയോഗപ്പെടുത്താനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇക്കാര്യം ഉടൻ ചർച്ച ചെയ്യുമെന്നും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ നിർദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാർ, ഔട്ട്‌സോഴ്‌സ് മെഡിക്കൽ, നോൺ-മെഡിക്കൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനും സർക്കാർ തീരുമാനമായതായി മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA
SUMMARY: Karnataka govt mulls raising retirement age for doctors in super-speciality hospitals
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…