ബെംഗളൂരൂ: ബെംഗളൂരൂ സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും പ്രത്യാശകളും’ സെമിനാർ ഞായറാഴ്ച വൈകീട്ട് നാലിന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ നടക്കും. ജനാധിപത്യ-മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളികളും പ്രതിരോധം സാധ്യമാക്കുന്ന പ്രത്യാശകളും അപഗ്രഥിച്ച് പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം പ്രഭാഷണം നിർവഹിക്കും. സിനിമാ നാടക പ്രവർത്തകൻ പ്രകാശ് ബാരെ അധ്യക്ഷത വഹിക്കും. സംവാദത്തിൽ  ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 93412 40641
<BR>
TAGS : SUNIL P ILAYIDAM | BENGALURU SECULAR  FORUM
SUMMARY : Bengaluru Secular Forum seminar on Sunday
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…
ജാബു: മധ്യപ്രദേശിലെ ജാബുവില് മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്വിനാണ് അറസ്റ്റിലായത്.…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…
കണ്ണൂർ: കണ്ണൂരില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…