തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരുടെ തമ്മിലടിയിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ട്രഷറി ജീവനക്കാർക്കും കാന്റീൻ ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. തമ്മിലടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചതിന് ചാനല്‍ സംഘത്തെയും ഇവർ ആക്രമിച്ചിരുന്നു. രണ്ട് ട്രഷറി ജീവനക്കാർക്കും ആറ് കാന്റീൻ ജീവനക്കാർക്കുമെതിരെയാണ് കേസ്. ഇരു വിഭാഗവും നൽകിയ പരാതികളിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനുള്ളിലാണ് സെക്രട്ടറിയേറ്റ് – ട്രഷറി ജീവനക്കാര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ സെക്രട്ടറിയേറ്റ് വളപ്പിലെ സബ് ട്രഷറി ജീവനക്കാര്‍ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും കാന്റീന്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ കൈയാങ്കളിയായത്. സബ് ട്രഷറിയിലെ എന്‍ജിഒ യൂണിന്റെ സജീവ പ്രവര്‍ത്തകരായ അമല്‍, സോമന്‍ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.
സംഘം ചേർന്ന് മർദനം, അസഭ്യം പറയൽ, തടഞ്ഞുവെയ്ക്കൽ എന്നിവയാണ് കുറ്റങ്ങൾ. കാന്റീനിലെ ജഗ്ഗെടുത്ത് മേശപ്പുറത്ത് ശക്തിയായി ഇടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.
<BR>
TAGS : SECRETARIAT | POLICE CASE
SUMMARY : Clash between Secretariat employees: Case against eight people
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…