തൃശ്ശൂർ: തൃശ്ശൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടി ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടിക്കാണ് ജീവൻ നഷ്ടമായത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് നാട്ടുകാർ ആനയെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആനയെ രക്ഷിക്കാനായില്ല. വീഴ്ചയില്‍ ആനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ജെസിബി ഉപയോഗിച്ച് കല്ലും മണ്ണുമൊക്കെ മാറ്റിയിരുന്നു. എന്നാല്‍ പതിനൊന്നരയോടെ അനയുടെ അനക്കം നിലച്ചു. വനംവകുപ്പ് ഡോക്‌ടർമാരുടെ സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഇനി പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. കാട്ടാന ശല്യമുള്ള പ്രദേശമാണിത്. രാത്രിയില്‍ ഈ ഭാഗത്തെത്തിയ കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്പൻ ആളൊഴിഞ്ഞ് കിടന്ന വീടിന് തൊട്ടടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു.
TAGS : THRISSUR
SUMMARY : Elephant fell into the septic tank and fell
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…