ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ബംഗ്ലാദേശ് സ്വദേശി അതിക്രമിച്ച് കയറുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കണ്ടെത്തിയ 19 സെറ്റ് വിരലടയാളത്തില്‍ ഒന്നു പോലും പ്രതിയുടേതല്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സിഐഡി വകുപ്പാണ് ഇക്കാര്യം മുംബൈ പോലീസിനെ അറിയിച്ചിട്ടുള്ളത്.
ഇതിന് പിന്നാലെ നടന്റെ വീട്ടില്‍ നിന്ന് കൂടുതല്‍ വിരലടയാളം ശേകരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘമുള്ളത്. ജനുവരി 16ന് വീട്ടില്‍ വച്ച് കവർച്ചാ ശ്രമം നേരിടുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ആറ് തവണയാണ് നടന് കുത്തേറ്റത്. അതേസമയം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ട് വിശദമാക്കുന്നത്.
ബാന്ദ്ര വെസ്റ്റിലുള്ള നടന്‍റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലർച്ചെ 2.30നാണ്. ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ലീലാവതി ആശുപത്രിയുടെ രേഖകളില്‍ നടനെത്തിയത് 4.10ന്. ഫ്ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെ മണിക്കൂറുകളുടെ വ്യത്യാസമാണ് ആശുപത്രിയിലെത്താനായി വന്നത്.
എത്തുമ്പോൾ മകന്‍ ഏഴു വയസുകാരന്‍ തൈമൂര്‍ അലി ഖാന്‍ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയില്‍ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്സാര്‍ സെയ്തിയാണ്. കുത്തേറ്റ മുറിവുകളിലുമുണ്ട് പൊരുത്തക്കേട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ ആറു മുറിവുകള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രം. ഇനി നടന്‍ പോലീസിന് നല്‍കിയ വിവരങ്ങളാണ്.
അക്രമി വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് മൊഴി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടൻ മൊഴി നല്‍കിയിട്ടുണ്ട്.
TAGS : SAIF ALI KHAN
SUMMARY : Saif Ali Khan assault case; All the 19 fingerprints collected from the house did not belong to the accused
ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുടിശ്ശികയില്‍ 50% ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് മികച്ച പ്രതികരണം. 17 ദിവസത്തിനുള്ളിൽ…
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ…
ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപവിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക…
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21)…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 13,14 തീയതികളിൽ ചന്ദാപുര സൺ പാലസ്…