ന്യൂഡൽഹി: സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജമായതുമായ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. സൈബർ ഡൊമെയ്ൻ വിദഗ്ധരെ സേനയുടെ സാധാരണ കേഡറിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ രാകേഷ് കപൂർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആഗോള സൈനിക മുന്നേറ്റത്തിന് അനുസൃതമായി ഇന്ത്യൻ സേനയെ പുനസംഘടിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണിത്.
ആധുനിക യുദ്ധത്തിൻ്റെ വെല്ലുവിളികളോട് സൈന്യത്തിൻ്റെ ഘടന, തന്ത്രം, പ്രവർത്തന സമീപനം എന്നിവ പൊരുത്തപ്പെടുത്തുന്നതിന് കൂടിയാണ് തീരുമാനം. ഇതിന്റെ ഭാഗമായി, ഇൻഫർമേഷൻ വാർഫെയർ, സൈബർ സുരക്ഷ, ഭാഷാശാസ്ത്രം, ഐടി തുടങ്ങിയ നിർണായക ഡൊമെയ്‌നുകളിൽ സ്പെഷ്യലിസ്റ്റുകളെ ഓഫീസർ, നോൺ കമ്മീഷൻഡ് ഓഫീസർ (എൻസിഒ) തലങ്ങളിൽ റിക്രൂട്ട് ചെയ്യുമെന്ന് ലെഫ്റ്റനൻ്റ് ജനറൽ കപൂർ പറഞ്ഞു.
TAGS: NATIONAL | INDIAN ARMY
SUMMARY: Army to recruit cyber, IT domain experts for advanced warfare capabilities
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…