സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധികദമ്പതിമാര്‍ ജീവനൊടുക്കി

ബെംഗളൂരു: സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധിക ദമ്പതിമാർ ജീവനൊടുക്കി. ബെളഗാവി ഖാനാപുർ താലൂക്കിലാണ് സംഭവം. ഡീഗോ സന്താൻ നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് മരിച്ചത്. ഇരുവരും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽക്കാർ കണ്ടെത്തിയത്. ഫ്ളാവിയയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്നും  ഡീഗോയുടെ മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലുമാണ് കണ്ടെടുത്തത്.

ഡീഗോ ജീവനൊടുക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും രണ്ടു പേജുള്ള ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു. ഏതാനും ദിവസം മുൻപ് ഡൽഹിയിൽനിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാൾ തന്നെ ഫോണിൽ വിളിച്ചതായി ഡീഗോ ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. തന്റെ സിംകാർഡ് നിയമവിരുദ്ധമായ ചില പരസ്യങ്ങൾക്ക് പണം അയക്കുന്നതിനും മോശം സന്ദേശങ്ങൾ അയക്കുന്നതിനും ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി.

തുടർന്ന് അനിൽ യാദവ് എന്നയാളും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവർ ശേഖരിച്ചു. 50 ലക്ഷത്തിൽ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പിൽ വ്യക്തമാക്കി. സ്വർണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.

മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഡീഗോ. മക്കളില്ലാത്ത ദമ്പതിമാർ ഒറ്റയ്ക്കായിരുന്നു താമസം. ഇരുവരുടെയും മൃതദേഹങ്ങൾ വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠിക്കാനായി നൽകണമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ നന്ദഗഢ് പോലീസ് കേസെടുത്തു.

TAGS: CYBER CRIME | DEATH
SUMMARY: Senior couples commits suicide fearing cyber fraudsters

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവ്: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം...

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

Related Articles

Popular Categories