സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഐഐഎം-ബി ക്യാമ്പസിന് സമീപമാണ് അപകടമുണ്ടായത്. ബെന്നിഗനഹള്ളിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ രഘുപതിയാണ് (39) മരിച്ചത്.

ബാഗ്മാനെ ടെക് പാർക്കിലെ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ബേഗൂരിൽ സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. ബന്നാർഘട്ട റോഡിലേക്ക് തിരിയുകയായിരുന്ന വാട്ടർ ടാങ്കറുമായി രഘുപതിയുടെ സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ രഘുപതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മൈക്കോ ലേഔട്ട് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Techie dies after scooter collides with tanker lorry

Savre Digital

Recent Posts

നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ പുനരന്വേഷണ ഹർജിയെ എതിര്‍ത്ത് പി.പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…

17 minutes ago

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…

32 minutes ago

താന്‍ അമ്മയില്‍ അംഗമല്ല; തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് ഭാവന

കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…

1 hour ago

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കോടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…

2 hours ago

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍…

3 hours ago