Categories: KERALATOP NEWS

സ്‌കൂട്ടർ മേൽപ്പാലത്തിൽ നിന്ന് താഴേയ്ക്ക് പതിച്ച് അപകടം; 32കാരിക്ക് ദാരുണാന്ത്യം

മേൽപ്പാലത്തിൽ നിന്ന് സ്‌കൂട്ടർ താഴേയ്ക്ക് പതിച്ചുണ്ടായ അപകട‌ത്തിൽ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെൺപാലവട്ടത്ത് ഇന്നുച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോവളം വെള്ളാർ സ്വദേശി സിമിയാണ് (32) മരിച്ചത്.

കൊല്ലം മയ്യനാട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. സിമിയുടെ മൂന്ന് വയസുള്ള കുഞ്ഞും സഹോദരി സിനിയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോവളത്തേക്കുള്ള യാത്രയ്ക്കിടെ മേല്‍പ്പാലത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വണ്ടിയുടെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സിമി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ അപകടകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
<br>
TAGS : ACCIDENT | KERALA
SUMMARY : Scooter falls down from flyover and accident; A tragic end for the 32-year-old

Savre Digital

Recent Posts

ആരാണ് റഷ്യന്‍ എണ്ണ കൊണ്ട് ലാഭമുണ്ടാക്കുന്നത്?

ലേഖനം  ▪️ സുരേഷ് കോടൂര്‍ (അമേരിക്കനായാലും റഷ്യനായാലും ഇന്ത്യയിലെ കോരന് എണ്ണ കുമ്പിളിൽ തന്നെയാണ്!) അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ ഇന്ത്യ…

17 minutes ago

അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികള്‍

ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…

1 hour ago

ഓപ്പറേഷൻ സിന്ദൂര്‍: പാക്കിസ്ഥാന്‍റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…

2 hours ago

നഴ്സിങ് വിദ‍്യാര്‍ഥിനി അമ്മു സജീവന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച്‌ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…

3 hours ago

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാറില്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’; മെസി വിവാദത്തില്‍ കായിക മന്ത്രി

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…

4 hours ago

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)…

5 hours ago