ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂളിലേക്ക് നടക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. സ്‌കൂളിലേക്ക് പോകുന്നതിന് ഇടയില്‍ തൊട്ടടുത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീനിധി (16) യാണ് മരിച്ചത്. ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി കാമറെഡ്ഡിയില്‍ താമസിച്ചു വരികയായിരുന്നു. ശ്രീനിധി കുഴഞ്ഞുവീഴുന്നത് കണ്ട അദ്ധ്യാപിക ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ഡോക്ടര്‍മാര്‍ ഉടന്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പ്രതികരിക്കാത്ത സാഹചര്യത്തില്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. രണ്ടാമത്തെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീ നിധി മരിച്ചതായി സ്ഥിരീകരിച്ചു.
TAGS : LATEST NEWS
SUMMARY : A 10th grader died of a heart attack while going to school.
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…