Categories: KARNATAKATOP NEWS

സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

ബെംഗളൂരു: സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മാണ്ഡ്യയിലെ സർക്കാർ സ്കൂളിലാണ് സംഭവം. മൂന്ന് പേർ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് രക്തസ്രാവം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ സ്കൂൾ അധികൃതരെ വിവരം അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഇതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

എന്നാൽ പെൺകുട്ടിയുടെ മൊഴിയില്‍ വ്യക്തത ഇല്ലെന്ന് പോലീസ് പറഞ്ഞു. തന്നെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞ മൂന്ന് ആൺകുട്ടികളും അന്നേദിവസം സ്കൂളിൽ വന്നിരുന്നില്ല. ശിശു വികസന ഓഫീസർ കുട്ടിയെ കൗൺസിലിംഗ് ചെയ്യുന്നുണ്ടെന്ന് മാണ്ഡ്യ എസ്പി മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.

TAGS: KARNATAKA | RAPE
SUMMARY: Eight year old complaints of gangrape

Savre Digital

Recent Posts

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു, പ്രതി പിടിയിൽ, ​യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…

4 hours ago

രാജസ്ഥാനിൽ ​തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചുകയറി; 15 മരണം

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. ​തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…

4 hours ago

മണ്ഡലകാലം; കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…

5 hours ago

കേരള പിറവി, കന്നഡ രാജ്യോത്സവം; വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകള്‍

ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…

5 hours ago

മെക്സിക്കോയില്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌ഫോടനം; 23 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരുക്ക്

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. 12ഓ​ളം പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. പരുക്കേറ്റവരെ…

6 hours ago

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…

6 hours ago