കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ അസമിലെ സില്‍ച്ചാർ മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളിലും മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടേയും വിദ്യാർത്ഥികളുടേയും രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിക്കുന്നത്.
അസം മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉത്തരവ് റദ്ദാക്കിയതായി വിശദമാക്കിയത്. സില്‍ച്ചാർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ഭാസ്കർ ഗുപ്തയായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്. വനിതാ ജീവനക്കാരും മെഡിക്കല്‍ വിദ്യാർഥിനികളും അസമയത്ത് ക്യാമ്പസില്‍ തനിച്ച് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു വിവാദ ഉത്തരവ് ആവശ്യപ്പെട്ടത്. എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ശ്രദ്ധ ആകർഷിക്കരുതെന്നും നിർദേശത്തില്‍ പറയുന്നു.
മെഡിക്കല്‍ കോളേജിന്‍റെ നിർദേശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. അത് ചെയ്യണം, ഇത് ചെയ്യരുത് എന്നെല്ലാം സ്ത്രീകളെ ഉപദേശിക്കുന്നിന് പകരം സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നാണ് ഡോക്ടർമാർ ഉത്തരവിനെതിരെ പ്രതികരിച്ചത്. എന്നാല്‍ കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളജിലെ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങള്‍ നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം
Women should not go out at night’; Medical college canceled the controversial order
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…