Categories: NATIONALTOP NEWS

‘സ്ത്രീകള്‍ രാത്രി പുറത്തിറങ്ങരുത്’; വിവാദ ഉത്തരവ് റദ്ദാക്കി മെഡിക്കല്‍ കോളജ്

കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ അസമിലെ സില്‍ച്ചാർ മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളിലും മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടേയും വിദ്യാർത്ഥികളുടേയും രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിക്കുന്നത്.

അസം മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉത്തരവ് റദ്ദാക്കിയതായി വിശദമാക്കിയത്. സില്‍ച്ചാർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ഭാസ്കർ ഗുപ്തയായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്. വനിതാ ജീവനക്കാരും മെഡിക്കല്‍ വിദ്യാർഥിനികളും അസമയത്ത് ക്യാമ്പസില്‍ തനിച്ച്‌ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു വിവാദ ഉത്തരവ് ആവശ്യപ്പെട്ടത്. എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ശ്രദ്ധ ആകർഷിക്കരുതെന്നും നിർദേശത്തില്‍ പറയുന്നു.

മെഡിക്കല്‍ കോളേജിന്‍റെ നിർദേശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. അത് ചെയ്യണം, ഇത് ചെയ്യരുത് എന്നെല്ലാം സ്ത്രീകളെ ഉപദേശിക്കുന്നിന് പകരം സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നാണ് ഡോക്ടർമാർ ഉത്തരവിനെതിരെ പ്രതികരിച്ചത്. എന്നാല്‍ കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളജിലെ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങള്‍ നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം

Women should not go out at night’; Medical college canceled the controversial order

Savre Digital

Recent Posts

ഉത്സവത്തിരക്ക്; ബെംഗളൂരു -മൈസൂരു റൂട്ടില്‍ മെമു സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: വാരാന്ത്യങ്ങളിലും ദീപാവലിയിലും യാത്രക്കാരുടെ അധിക തിരക്ക് നിയന്ത്രിക്കുന്നതിനായി കെഎസ്ആര്‍ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂര്‍) ഇടയില്‍ എട്ട് കോച്ചുകളുള്ള മെമു…

10 minutes ago

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം; കണ്ണൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കണ്ണൂര്‍: സി.പി.എം പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ ടൗണിലേക്കുള്ള ബസ്സുകള്‍ ഒഴികെയുള്ള…

27 minutes ago

ജാതിസർവേ 31 വരെ നീട്ടി

ബെംഗളൂരു: കര്‍ണാടക സർക്കാർ നടത്തുന്ന ജാതിസർവേ ഈ മാസം 31 വരെ നീട്ടി. വീണ്ടുംനീട്ടി. സെപ്റ്റംബർ 22-ന് ആരംഭിച്ച സർവേ…

33 minutes ago

പ്രസവത്തിനിടെ 22കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്…

9 hours ago

പറന്ന് പൊങ്ങിയ വിമാനത്തിനുള്ളില്‍ 29കാരന്‍ ബോധരഹിതനായി; തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട…

10 hours ago

വീടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച്  4 മരണം

ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍…

11 hours ago