കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരേ ബെംഗളൂരു സിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം
ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാക്കാമെന്നു വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനുൾപ്പെടെ മൂന്നാളുകളുടെപേരിൽ കേസ്. പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷി, ഗോപാലിന്റെ മകൻ അജയ് ജോഷി, ബന്ധു വിജയലക്ഷ്മി എന്നിവരുടെ പേരിലാണ് ബസവേശ്വര നഗർ പോലീസ് കേസെടുത്തത്.
വിജയപുര നാഗഠാണ മുൻ ജെ.ഡി.എസ് എം.എൽ.എ. ദേവാനന്ദ് ഫൂലെ സിങ് ചവാന്റെ ഭാര്യ സുനിതാ ചവാൻ നൽകിയ പരാതിയിലാണ് കേസ്. ദേവാനന്ദ് ഫൂലെ സിങ് ചവാനെ സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞ് തന്റെ പക്കൽനിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് സുനിതയുടെ പരാതി. ഗോപാലിന്റെ നിർദേശപ്രകാരം വിജയലക്ഷ്മിയുടെ വീട്ടിലാണ് പണം ഏൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. വിജയപുര സീറ്റിനുവേണ്ടിയായിരുന്നു ഇത്. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ഗോപാലിനെ സമീപിച്ചപ്പോൾ 200 കോടി രൂപ ഒരു പദ്ധതിയിൽനിന്ന് ലഭിക്കാനുണ്ടെന്നും അതുകിട്ടിയാൽ പണം തിരിച്ചുതരാമെന്നും അറിയിച്ചു. പുറമേ 1.75 കോടി രൂപ 20 ദിവസത്തേക്ക് വായ്പയായി വാങ്ങുകയും ചെയ്തു. പണം തിരിച്ചുകിട്ടാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ 20 വർഷത്തോളമായി തനിക്ക് ഗോപാലുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. ഇയാൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് താൻ ഉത്തരവാദിയല്ലെന്നു കാട്ടി 2023-ൽ കോടതിയിൽ സത്യവാങ്മൂലം നൽകിട്ടുണ്ടെന്നും പ്രഹ്ലാദ് ജോഷി ഡൽഹിയിൽ പറഞ്ഞു.
<BR>
TAGS : CASE REGISTERED | MONEY FRAUD
SUMMARY : Complaint that money was cheated by saying that he would be a candidate
ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹെബ്ബെട്ടഗേരി ഗ്രാമത്തിലെ പാണ്ടിര…
തൃശ്ശൂര്: സാമൂഹിക മാധ്യമങ്ങളില് കുടുംബ കൗണ്സലിംഗ്, മോട്ടിവേഷന് ക്ലാസുകള് നടത്തിവന്ന ദമ്പതിമാര് തമ്മില് തര്ക്കം. മര്ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്ത്താവിനെതിരെ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന് ഉമര് മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്ഫോടനത്തില് ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില് അരങ്ങേറും.…