സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റു, മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് അപകടമുണ്ടായത്.
നഗരത്തിനടുത്തുള്ള ധംന ചാമുണ്ഡി ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ ഒമ്പത് പേരെ നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് നാഗ്പൂർ പോലീസ് പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ ഫാക്ടറിയുടെ പാക്കേജിങ് യൂണിറ്റിൽ ജോലി ചെയ്യുന്നവരാണ് മരിച്ചവരിൽ അധികവുമെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, ഫാക്ടറി ഉടമയും മാനേജരും ഒളിവിലാണെന്ന് മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് പറഞ്ഞു. മെയ് 23 ന് താണെ ജില്ലയിലെ ഡോംബിവ്ലി വ്യാവസായിക മേഖലയിൽ തീപിടിത്തത്തിൽ അഞ്ച് പേർ മരിക്കുകയും 56 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
<BR>
TAGS : MAHARASHTRA | NAGPUR | BLAST | FACTORY
SUMMARY : Blast in Explosives Manufacturing Factory: Six Killed
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…