ബെംഗളൂരു: സംസ്ഥാനത്തെ മെഡിക്കൽ ബിരുദ (യുജി) ഇൻ്റേണുകൾ, ബിരുദാനന്തര (പിജി) ഇന്റേൺ, സീനിയർ റെസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് നൽകുന്ന സ്റ്റൈപ്പൻഡിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കാത്ത മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ 10 സർക്കാർ, 10 സ്വകാര്യ മെഡിക്കൽ കോളജുകൾക്കാണ് നോട്ടീസ് അയച്ചത്.
നൽകിയ സ്‌റ്റൈപ്പൻഡിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കോളജുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവ് പ്രകാരം എല്ലാ മെഡിക്കൽ കോളേജുകളും എല്ലാ മാസവും നൽകുന്ന സ്റ്റൈപ്പൻഡ് തുകയുടെ വിശദാംശങ്ങൾ എൻഎംസിക്ക് സമർപ്പിക്കേണ്ടത് നിർബന്ധമാണ്.
2024-25 വർഷത്തെ സ്‌റ്റൈപ്പൻഡ് വിശദാംശങ്ങൾ എല്ലാ മാസവും അഞ്ചാം തീയതിക്കകം സമർപ്പിക്കാൻ ഏപ്രിൽ 1-ന് കോളേജുകളോട് എൻഎംസി ഉത്തരവിട്ടിരുന്നു. എന്നാൽ, കർണാടകയിലെ 20 കോളേജുകൾ ഇതുവരെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ല.
നിലവിൽ, കർണാടക ബിരുദ മെഡിക്കൽ ഇൻ്റേണുകൾക്ക് പ്രതിമാസം 28,889 രൂപ, ഒന്നാം വർഷ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികൾക്ക് 56,250 രൂപ, രണ്ടാം വർഷ വിദ്യാർഥികൾക്ക് 62,500 രൂപ, മൂന്നാം വർഷ വിദ്യാർഥികൾക്ക് 68,750 രൂപ എന്നിങ്ങനെയാണ് സ്റ്റൈപ്പൻഡ് നൽകുന്നത്. സ്വകാര്യ കോളേജുകളിൽ സ്റ്റൈപന്റ് തുക വ്യത്യാസമാണ്. എൻഎംസി ചട്ടങ്ങൾ അനുസരിച്ച്, സ്വകാര്യ മെഡിക്കൽ കോളേജുകൾ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് തുല്യമായ സ്റ്റൈപ്പൻ്റ് നൽകണം.
TAGS: KARNATAKA | MEDICAL COLLEGE
SUMMARY: NMC serves show cause notices to 20 medical colleges in Karnataka over student stipend
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…