ബെംഗളൂരു: സ്വകാര്യ വാട്ടർ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. അനുഗൊണ്ടനഹള്ളി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ബെള്ളാരി സ്വദേശി ദാദാവലിയാണ് (28) മരിച്ചത്. ചന്നസാന്ദ്ര മെയിൻ റോഡിൽ കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ ദാദാവലി ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു അപകടം.
ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനവും വാട്ടർ ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് വൈറ്റ്ഫീൽഡ് പോലീസ് പറഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ ദാദാവലിയുടെ മുകളിലൂടെ ടാങ്കർ പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ വൈദേഹി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാങ്കർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
TAGS: BENGALURU ACCIDENT | ACCIDENT
SUMMARY: Water tanker mows down police constable in Bengaluru
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര് വി) റോഡ്…
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…