പഞ്ചാബ്: പഞ്ചാബിലെ ഭട്ടിൻഡയിൽ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. തൽവാണ്ടി സാബോ റോഡിൽ ജീവൻ സിങ് വാലയ്ക്ക് സമീപത്തെ പാലത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി സർദുൽഗഡിൽ നിന്ന് ഭട്ടിൻഡയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് കനാലിലേക്ക് വീഴുകയായിരുന്നു.
സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്. നിരവധിപേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. അഞ്ച് പേർ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിൽ വച്ചും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 18 യാത്രക്കാർ നിലവിൽ ചികിത്സയിലാണ്. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ബട്ടിൻഡ അർബൻ എം.എൽ.എ. ജഗ്രൂപ് സിങ് ഗിൽ അറിയിച്ചു.
TAGS: NATIONAL | ACCIDENT
SUMMARY: Private bus met with accident in Punjab, eight dies
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…
ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം…
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…