ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിച്ച് സാമ്പത്തിക സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ തയ്യാറാക്കി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച സർവേ റിപ്പോർട്ടിലാണ് ഓവർടൈം അടക്കമുള്ള വിഷയങ്ങളിൽ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ജോലി സമയം നിയന്ത്രിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് നല്ലതല്ലെന്ന് സർവേ ചൂണ്ടിക്കാട്ടി. ആഴ്ചയിൽ 48 മണിക്കൂർ ജോലിസമയം എന്നത് കണക്കാക്കുന്നതിൽ ഇളവുനൽകണമെന്നതാണ് സാമ്പത്തിക സർവേയിലെ പ്രധാന ആവശ്യം. ഫാക്ടറി നിയമത്തിലും ഓവർ ടൈം നിയമത്തിലും മാറ്റം വരുത്തണം.
ബിസിനസ് വളർച്ചയെ പിന്തുണയ്ക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെ കൂടുതൽ തൊഴിലിനും സാമ്പത്തിക വികസനത്തിനും സാധ്യത തെളിയും. സർവേ നിർദേശം അംഗീകരിക്കുകയാണെങ്കിൽ എട്ടുമണിക്കൂർ ജോലിസമയത്തിലുൾപ്പെടെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ഇത് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് അവസരമൊരുക്കുകയാണെന്നതടക്കമുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
TAGS: NATIONAL | ECONOMIC SURVEY
SUMMARY: Work hour, overtime limits barriers to improving factory workers’ earning potential
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…