ന്യൂഡൽഹി: ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പായി സ്വത്തുക്കള്‍ വെളിപ്പെടുത്തി ജഡ്ജിമാര്‍. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, നിലവില്‍ 33 ജഡ്ജിമാരുള്ള സുപ്രിംകോടതിയില്‍ ഇതുവരെ 30 ജഡ്ജിമാര്‍ സ്വത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 1 ന് നടന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ജഡ്ജിമാരുടെ തീരുമാനം. പ്രഖ്യാപനങ്ങള്‍ സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും അപ്ലോഡ് ചെയ്യും.ജഡ്ജിമാരുടെ സ്വത്ത് പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട രീതികള്‍ യഥാസമയം അന്തിമമാക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.ജഡ്ജിമാരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നിയമ മന്ത്രാലയം ഉത്തരം നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം.
TAGS : LATEST NEWS
SUMMARY : Supreme Court judges reveal their assets
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…