Categories: SPORTSTOP NEWS

സ്വന്തം നാട്ടിൽ ഇന്ത്യൻ ടീമിനെ തകർത്ത് കിവികൾ; ഇന്ത്യയിൽ ന്യൂസിലൻഡ് ജയിക്കുന്നത് 36 വർഷങ്ങൾക്ക് ശേഷം

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് എട്ട് വിക്കറ്റിന്റെ വിജയം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ്  27.4 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ട് വിക്കറ്റ് മാത്രമേ ന്യൂസിലൻഡിന് രണ്ടാം ഇന്നിങ്സിൽ നഷ്ടമായുള്ളൂ. 36 വർഷങ്ങൾക്ക് ശേഷമാണ് കിവീസ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. സ്‌കോർ: ഇന്ത്യ 46, 462; ന്യൂസിലൻഡ്‌ 402, 110/2.
കിവീസിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറുകളിൽ തന്നെ രണ്ട് വിക്കറ്റുകളെടുത്ത് ബുംറ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും നിരായായിരുന്നു ഫലം. വിൽ യങും രചിൻ രവീന്ദ്രയും ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടോം ലാതാമിന്റെയും കോൺവേയുടെയും വിക്കറ്റുകളാണ്‌ ബുംറ നേടിയത്.
<br>
TAGS : TEST CRICKET
SUMMARY : New Zealand won the first cricket test against India by eight wickets in Bengaluru

Savre Digital

Recent Posts

എറണാകുളം-ഷൊര്‍ണൂര്‍ മെമു നിലമ്പൂർ വരെ നീട്ടി

കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…

7 minutes ago

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…

45 minutes ago

കോട്ടയം ജില്ലയുടെ 50-ാമത് കലക്ടറായി ചേതൻ കുമാര്‍ മീണ ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…

1 hour ago

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…

3 hours ago

പാലക്കാട് ഫോറം ബെംഗളൂരു വാർഷിക പൊതുയോഗം

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…

3 hours ago

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…

3 hours ago