തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഞായറാഴ്ച മാറ്റമില്ലാതെ നിന്നിരുന്ന സ്വർണവിലയിലാണ് തിങ്കളാഴ്ച വർധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ വർധിച്ച് 6340 രൂപ എന്ന നിലയിലും, പവന് 120 രൂപ വർധിച്ച് 50,720 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്. സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയത് കേന്ദ്ര ബജറ്റില്‍ സ്വർണത്തിന് കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ്. ഇന്ന് ആഗോള വിപണിയില്‍ ഔണ്‍സിന് 2394 ഡോളറിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. സ്വർണവിലയെ സ്വാധീനിക്കുന്നത് ആഗോള വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ്.
TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…