Categories: KERALATOP NEWS

സ്വര്‍ണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് വെള്ളിയാഴ്ച സ്വര്‍ണവില. 200 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നേരത്തെ ഡിസംബർ 11,12 തീയതികളിലും പവന് 58,280 രൂപയിലെത്തിയിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നാം തീയതി 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്.

TAGS : GOLD RATES
SUMMARY : Gold rate is increased

Savre Digital

Recent Posts

കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…

15 minutes ago

കോഴിക്കോട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…

40 minutes ago

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…

57 minutes ago

‘വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി’; ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.5 ലക്ഷം രൂപ പിഴ നല്‍കണം

ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…

1 hour ago

ധർമസ്ഥലയില്‍ യൂട്യൂബർമാരെ ആക്രമിച്ച കേസ്; പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ  യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…

1 hour ago

സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…

2 hours ago