കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 8 ഗ്രാമിന് 200 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,500 രൂപയില്‍ താഴെ എത്തി. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 360 രൂപ കുറഞ്ഞു. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.
<br>
TAGS :GOLD RATES
SUMMARY : Gold prices have fallen again
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന്…
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…