തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഗ്രാം വില 35 രൂപ വര്‍ധിച്ച് 7,260 രൂപയും പവന്‍ വില 280 രൂപ ഉയര്‍ന്ന് 58,080 രൂപയുമായി. 18 കാരറ്റിന് ഒരു ഗ്രാമിന് 5940 രൂപയും പവന് 47,520 രൂപയുമാണ്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വർണ വിലയേയും ബാധിക്കുന്നത്. ഇന്നത് രാജ്യാന്തര വില ഔണ്‍സിന് 2659 ലേക്ക് എത്തി. ഇന്നലെ 2647ലായിരുന്നു.
നേരിയ കുതിപ്പാണെങ്കിലും കേരളത്തില്‍ അത് ശക്തമായി അലയടിച്ചു. അടിസ്ഥാന പലിശ നിരക്ക് കുറക്കില്ലെന്നാണ് യു.എസ് കേന്ദ്ര ബാങ്ക് വ്യക്തമാക്കിയത്. അതിനാല്‍ ഇപ്പോള്‍ ഡോളറും ബോണ്ടും മുന്നേറുന്നതിനാല്‍ സ്വർണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാവുന്നു.
2024 ജനുവരിയില്‍ സ്വർണ വില 46000ല്‍ ആയിരുന്നു. 2024 ജനുവരി 9ന് 46,160 എന്ന കുറഞ്ഞ വില നിരക്കായിരുന്നു. അതായത് കൃത്യം 1 വർഷം കൊണ്ട് 11,920 രൂപയാണ് സ്വർണ വില വർധിച്ചത്.
TAGS : GOLD RATES
SUMMARY : Gold rate is increased
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…