ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു എല്ലാവർഷവും നടത്തി വരാറുള്ള ഡോ. അബ്ദുൾ കലാം വിദ്യയോജന ക്വിസ് മത്സരം ഓഗസ്റ്റ് 11ന് ജാലഹള്ളി കെരെഗുഡദഹള്ളിയിലെ ശ്രീഅയ്യപ്പ സി.ബി.എസ്.സി. സ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ബെംഗളൂരുവലെ 30 ഓളം ഹൈസ്കൂളുകളിലെ വിദ്യാർഥികൾ മത്സരിക്കും.
സ്വാതന്ത്രസമരം, സ്പോർട്സ്, സമകാലികം, പൊതു വിജ്ഞാനം തുടങ്ങിയവ ആധാ രമാക്കി വിദ്യാഭ്യാസ വിദഗ്ദ ഡോ. ലേഖ പി. നായർ ആയിരിക്കും ക്വിസ് നയിക്കുക. റോളിങ് ട്രോഫി കൂടാതെ ഒന്നും രണ്ടും മൂന്നും സമ്മാനർഹരായ സ്കൂളുകൾക്ക് ട്രോഫികളും ക്യാഷ് പ്രൈസ്കളും ഉണ്ടായിരിക്കുന്നതാണ് എന്ന് പാലക്കാട് ഫോറം അധ്യക്ഷൻ ദിലീപ് കുമാർ. ആർ, സെക്രട്ടറി പ്രവീൺ കെ സി എന്നിവർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9632324569, 94484 30877
<br>
TAGS : PALAKKAD FORUM
SUMMARY : Independence Day Quiz Competition
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…