ബെംഗളൂരു ആസ്ഥാനമായ ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയില്‍നിന്നും മുൻ ജീവനക്കാരൻ കവർന്നത് 33 കോടി രൂപ. വാർഷിക റിപ്പോർട്ടില്‍ ഇക്കാര്യം വ്യക്തമായതോടെ ഞെട്ടിയിരിക്കുകയാണ് കമ്പനി. മുൻജീവനക്കാരനെതിരെ പരാതി നല്‍കിയതായും തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് വൻ ഫണ്ട് തട്ടിപ്പ് ശ്രദ്ധയില്‍പെട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങളൊന്നും സ്വിഗ്ഗി പുറത്തുവിട്ടിട്ടില്ല. തട്ടിപ്പ് നടത്തിയയാളുടെ പേര് വിവരങ്ങളും പുറത്തുവന്നിട്ടില്ല. 2023-24 സാമ്പത്തിക വർഷം 2,350 കോടി രൂപയായിരുന്നു സ്വിഗ്ഗിയുടെ നഷ്ടം.
TAGS : SWIGGY | STOLEN
SUMMARY : 33 crores was stolen from Swiggy by an ex-employee
തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും…
കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് ആണ് മരിച്ചത്. വീടിന് സമീപത്തെ…
കോഴിക്കോട്.: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു. ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ ഡോ.…
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ സിനിമ വിവാദത്തില്‍ എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.…
കൊച്ചി: സംസ്ഥാനത്തെ സർവകലാശാലയില്‍ സ്ഥിരമായി വൈസ് ചാൻസിലർമാരെ നിയമിക്കാത്തതില്‍ സർക്കാരിനെയും ചാൻസലറിനെയും വിമർശിച്ച് ഹൈക്കോടതി. സ്ഥിരമായി വിസിമാരില്ലാത്തത് ഉന്നത വിദ‍്യാഭ‍്യാസ…
കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ്…