ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് മാറ്റിവെച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചത്. മാർച്ച് 14 ന് കോടതി വിധി പറയും. മുതിർന്ന അഭിഭാഷകൻ കിരൺ ജാവലിയാണ് രന്യയ്ക്ക് വേണ്ടി ഹാജരായത്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ രന്യയുടെ അറസ്റ്റിലും, ചോദ്യം ചെയ്യലിലും പാലിച്ചില്ലെന്ന് കിരൺ കോടതിയിൽ പറഞ്ഞു. കസ്റ്റഡിയിൽ വെച്ച് തനിക്ക് മാനസിക പീഡനങ്ങൾ നേരിട്ടതായും, ചില രേഖകളിൽ ഒപ്പിടാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും രന്യ ആരോപിച്ചു. എന്നാൽ നടിയുടെ വാദങ്ങൾ തെറ്റാണെന്നും ജാമ്യം അനുവദിക്കരുതെന്നും ഡിആർഐ സംഘം കോടതിയോട് ആവശ്യപ്പെട്ടു. രന്യക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ജാമ്യം അനുവദിച്ചാൽ നടി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
TAGS: BENGALURU
SUMMARY: Bengaluru court reserves judgment on Kannada actress Ranya Rao’s bail plea
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…