ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന് കുരുക്ക് മുറുകുന്നു. കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നടിയുടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലുളള ബന്ധം കൂടി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ നടപടി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജെൻസുമായി (ഡിആർഐ) സഹകരിച്ചായിരിക്കും സിബിഐ അന്വേഷണം നടത്തുക. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തി സിബിഐ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയിലാണ് 12 കോടി വിലമതിക്കുന്ന സ്വർണവുമായി രന്യ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. 14.8 കിലോഗ്രാം സ്വർണമാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജെൻസ് (ഡിആർഐ) പിടിച്ചെടുത്തത്. രന്യ കുറച്ച് സ്വർണം അണിഞ്ഞും ബാക്കി സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.
TAGS: BENGALURU
SUMMARY: CBI Registers fir in gold smugglinh case
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…