ബെംഗളൂരൂ : സ്വർണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച രന്യ റാവു, കൂട്ടുപ്രതി തരുൺ കൊണ്ടാരു രാജു എന്നിവർക്ക് ജാമ്യം അനുവദിച്ചത്. നിശ്ചിത കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പരാജയപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷകൾ പരിഗണിച്ചത്. അതേസമയം കൊഫെപോസ കേസുള്ളതിനാൽ രന്യയ്ക്ക് ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് പ്രിസൈഡിംഗ് ജഡ്ജി വിശ്വനാഥ് സി ഗൗഡർ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യം ആവർത്തിക്കരുതെന്നുമുള്ള നിർദ്ദേശങ്ങളോടെയാണ് ജാമ്യം.
മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി കന്നഡ നടിയും ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവു (31) ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
<br>
TAGS : RANYA RAO | BAIL
SUMMARY : Gold smuggling: Actress Ranya Rao granted bail
ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…
കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎ മുൻ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദ്.…
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…
കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…