Categories: TELANGANATOP NEWS

സർക്കാരിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചു; തെലങ്കാനയിൽ വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

ഹൈദരാബാദ്: കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ച രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് തെലങ്കാന പോലീസ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പൊഗഡാഡന്ദയും സഹപ്രവര്‍ത്തക തന്‍വി യാദവുമാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഇരുവരേയും വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രേവന്ത് റെഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.

രേവതിയുടെ മൊബൈലും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പള്‍സ് ന്യൂസ് ബ്രേക്കിൻ്റെ ഓഫീസും സീല്‍ ചെയ്തു. കർഷകന്റെ ബൈറ്റിൽ മോശം പരാമർശങ്ങളുണ്ടെന്ന് കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

സംഭവത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അതിരാവിലെയുള്ള റെയ്ഡിനെതിരേയും അറസ്റ്റിനെതിരേയും ബി.ആര്‍.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു രംഗത്തെത്തി. തെലങ്കാന പോലീസിന്റെ നടപടി അടിയന്തരവാസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസിന്റെ നടപടിയെക്കുറിച്ച് പറയുന്ന രേവതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പുലര്‍ച്ചെ പോലീസുകാര്‍ തന്റെ വീട് വളഞ്ഞുവെന്നും തന്നെ കസ്റ്റഡിയിലെടുത്തുവെന്നും സെല്‍ഫി വീഡിയോയിലൂടെ രേവതി ആരോപിച്ചു. പോലീസുകാര്‍ എന്റെ വീട്ടുപടിക്കലെത്തിയിരിക്കുകയാണ്. അവര്‍ എന്നെ അറസ്റ്റ് ചെയ്യാനാണ് എത്തിയിരിക്കുന്നത്. പോലീസ് ഒരു പക്ഷേ തന്നെ അറസ്റ്റ് ചെയ്‌തേക്കാമെന്നും രേവന്ത് റെഡ്ഡി തന്നെയും കുടുംബത്തിനെയും സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും രേവതി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

 

 

<br>
TAGS : REVANTH REDDY
SUMMARY : published news against the government; Women journalists arrested in Telangana

Savre Digital

Recent Posts

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു, പ്രതി പിടിയിൽ, ​യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…

7 hours ago

രാജസ്ഥാനിൽ ​തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചുകയറി; 15 മരണം

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. ​തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…

7 hours ago

മണ്ഡലകാലം; കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…

8 hours ago

കേരള പിറവി, കന്നഡ രാജ്യോത്സവം; വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകള്‍

ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…

8 hours ago

മെക്സിക്കോയില്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌ഫോടനം; 23 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരുക്ക്

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. 12ഓ​ളം പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. പരുക്കേറ്റവരെ…

9 hours ago

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…

9 hours ago