ബെംഗളൂരു: അഴിമതി കാട്ടിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ജീവനക്കാരനും ശിവമോഗ സ്വദേശിയുമായ ചന്ദ്രശേഖരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ചന്ദ്രശേഖരൻ്റെ ഭാര്യയുടെ പരാതിയിൽ കെഎംവിഎസ്ടിഡിസി മാനേജിങ് ഡയറക്ടർ ജെ.ജി.പബ്മനാഭ്, അക്കൗണ്ടൻ്റ് പരശുരാമ ദുർഗന്നനവർ, യൂണിയൻ ബാങ്ക് മാനേജർ സുചിസ്മിത രാവുൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
അടുത്തിടെ ചന്ദ്രശേഖറിനെതിരെ അഴിമതിയാരോപണം ഉയർന്നിരുന്നു. 85 കോടിരൂപ വകമാറ്റി ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. തിങ്കളാഴ്ച രാവിലെ പുറത്തുപോയ ബന്ധുക്കൾ മടങ്ങിയെത്തിയതോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കോർപ്പറേഷനിലെ അഴിമതിയെക്കുറിച്ചും മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചും പരാമർശിക്കുന്ന ആറ് പേജുള്ള മരണക്കുറിപ്പിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…