ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇനിമുതൽ ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും. അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തീരുമാനം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അസിം പ്രേംജി ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ, സംസ്ഥാന സർക്കാരിൻ്റെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ട നൽകുന്നുണ്ട്. ഇതാണ് ആഴ്ചയിൽ ആറ് ദിവസത്തേക്ക് മാറ്റിയത്. ഇത് വിദ്യാർഥികളിൽ പോഷകാഹാരം വർദ്ധിപ്പിക്കും. സാംസ്കാരിക മുൻഗണനകൾ കാരണം മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് ബദലായി ഉയർന്ന പോഷകാഹാര സപ്ലിമെൻ്റ് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | SCHOOLS
SUMMARY: Students of govt, govt-aided schools in Karnataka to get eggs six days a week
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോതമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…