ബെംഗളൂരു: ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി നൽകിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയാണ് വിക്രം എന്നറിയപ്പെടുന്ന ഭിഖ റാമിനെയാണ് ഹാവേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മുംബൈ എടിഎസിൽ (ആൻ്റി ടെററിസം സ്‌ക്വാഡ്) നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി ഹാവേരിയിലേക്ക് പോകുന്നതിന് മുമ്പ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഹാവേരിയിലെ നിർമ്മാണ സൈറ്റിൽ ജോലി ചെയ്തിരുന്ന ഇയാൾക്ക് ലോറൻസ് ബിഷ്ണോയിയുടെ സഹായിയാണെന്ന് പോലീസ് പറഞ്ഞു.
കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാൻ ബിഷ്‌ണോയി സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കൺട്രോൾ റൂമിലേക്കാണ് സന്ദേശം ലഭിച്ചത്.
ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. നേരത്തെ മുംബൈ പോലീസ് ട്രാഫിക് കൺട്രോളിന് ലഭിച്ച വധഭീഷണിയിൽ രണ്ട് കോടി രൂപ നടനിൽ നിന്ന് അജ്ഞാതർ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: Man from Rajasthan arrested for issuing death threat to Salman Khan
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…