ബെംഗളൂരു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നൽകാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി. ജി. രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്.
2022ൽ ഹിജാബ് വിഷയം സംസ്ഥാനത്ത് വിവാദമായ സമയത്ത് ഇവ ധരിച്ചെത്തിയ വിദ്യാർഥിനികളെ രാമകൃഷ്ണ കോളേജിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ബുധനാഴ്ച വൈകീട്ടോടെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചതിൽ രാമകൃഷ്ണയും ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ മതേതരസംഘടനകളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ബി. ജി. രാമകൃഷ്ണയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത്.
TAGS: KARNATAKA | TEACHERS AWARD
SUMMARY: Govt withholds Teachers’ Day award for Kundapur college principal over hijab row
പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…