ചെന്നൈ: ഹിന്ദി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടു. തമിഴ്നാടിനോടുള്ള അവഗണനയും ഹിന്ദി അടക്കം മൂന്ന് ഭാഷകള്‍ നിർബന്ധമാക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തിലും ബിജെപി നിലപാടിലും പ്രതിഷേധിച്ചാണ് രാജി.
പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളില്‍ രാജി വെച്ചതായി ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈക്ക് എഴുതിയ തുറന്ന കത്തില്‍ രഞ്ജന പ്രഖ്യാപിച്ചു. എട്ട് വർഷത്തിലേറെയായി ബി.ജെ.പിയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ദേശസ്നേഹം, ദേശീയ സുരക്ഷ, മതമൂല്യങ്ങള്‍ എന്നിവ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്ന് വിശ്വസിച്ചാണ് ബി.ജെ.പിയില്‍ ചേർന്നതെന്ന് അവർ പറഞ്ഞു. എന്നാല്‍, എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളുന്നതിനു പകരം ഇടുങ്ങിയ ചിന്താഗതിയാണ് പാർട്ടിക്കെന്ന് അവർ അതൃപ്തി പ്രകടിപ്പിച്ചു.
‘രാഷ്ട്രം സംരക്ഷിക്കപ്പെടണമെങ്കില്‍, തമിഴ്‌നാട് അഭിവൃദ്ധിപ്പെടണം. ത്രിഭാഷാ നയം, ദ്രാവിഡ പ്രത്യയശാസ്ത്രത്തോടുള്ള വിദ്വേഷം, തമിഴ്‌നാടിനോടുള്ള തുടർച്ചയായ അവഗണന എന്നിവ ഒരു തമിഴ് സ്ത്രീ എന്ന നിലയില്‍ എനിക്ക് അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയാത്ത കാര്യങ്ങളാണ്’ -കത്തില്‍ വ്യക്തമാക്കി. താൻ ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പാർട്ടി പരിഗണിച്ചില്ലെന്നും രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും അവർ പറഞ്ഞു.
TAGS : BJP
SUMMARY : Actress Ranjana Nachiyar leaves BJP
കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച് വിവരിക്കുന്ന ബ്രിട്ടീഷ്…
മുംബൈ: ബെറ്റിംഗ് ആപ്പ് കേസ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും…
ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകാവലോകനവും പ്രഭാഷണവും നവംബർ 15ന് വൈകിട്ട് 4 മണി മുതൽ ജീവൻ ഭീമ…
ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം…