കൊച്ചി: ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയം സന്ദര്‍ശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് സൂര്യാഘാതമേറ്റ് മരിച്ചത്.
കപ്പല്‍ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണന്‍. റിട്ടയര്‍മെന്റിന് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു. തീര്‍ത്ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് പോയിവന്നിരുന്നു. അതിനിടയില്‍ ഇന്നലെയാണ് ദാരുണമായ സംഭവമുണ്ടായത്. മൃതദേഹം ഇപ്പോള്‍ അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെരുമ്പാവൂരിലേക്ക് എത്തിക്കും.
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന്…
തിരുവനന്തപുരം: കേരളത്തിൽ 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…
ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെയും നൽകുന്ന ഇൻഷുറൻസ്…
കൊല്ലം: ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷൻ. ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.…
തിരുവനന്തപുരം: ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയല്‍ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച്…
കൽപ്പറ്റ: താമരശേരി ചുരത്തിൽ മണ്ണ് നീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിലുള്ള പ്രദേശത്തെ സാഹചര്യം അപകടകരമല്ല എന്ന് വനവംകുപ്പ് പറയുന്നു. വനംവുപ്പിന്റെ ഉദ്യോഗസ്ഥർ…