Categories: TOP NEWSWORLD

ഹീലിയം ചോര്‍ച്ച; സുനിതാ വില്യംസിൻറെയും ബുച്ച്‌ വില്‍മോറിന്റെയും മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ

ന്യൂയോർക്ക്: സുനിതാ വില്യംസിൻറെയും സഹയാത്രികൻ ബുച്ച്‌ വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ. 2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നല്‍കുന്ന ഏറ്റവും പുതിയ വിവരം.

വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇവർ ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ സുനിത വില്യംസും, ബുച്ച്‌ വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐ.എസ്.എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി.

ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്‌എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും. വിക്ഷേപണത്തിന് മുമ്പ് സ്റ്റാർലൈനറിന്റെ പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ ഹീലിയം ചോർച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു. ഒടുവില്‍ ജൂണ്‍ അഞ്ചിന് വിക്ഷേപണം വിജയകരമാകുകയും 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി.

എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ജൂണ്‍ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂണ്‍ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി.

ദൗത്യം അനിശ്ചിതമായി നീളുന്നത് ബഹിരാകാശ സഞ്ചാരികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. മൈക്രോഗ്രാവിറ്റി റേഡിയേഷൻ കൂടുതല്‍ നേരം ഏല്‍ക്കേണ്ടി വരുന്നതിനാല്‍ ബഹിരാകാശയാത്രികരുടെ അസ്ഥികള്‍ക്കും പേശികള്‍ക്കും ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്.

കുറഞ്ഞ ഗുരുത്വാകർഷണം മൂലം മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ദീർഘനാള്‍ ബഹിരാകാശത്ത് തങ്ങുന്നത് യാത്രികരുടെ തലച്ചോറിന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്നും പഠനങ്ങള്‍ പറയുന്നു.

TAGS : NASA | SUNITA WILLIAMS
SUMMARY : Helium leakage; NASA says the return of Sunita Williams and Butch Wilmore will take another six months

Savre Digital

Recent Posts

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; 9 ആപ്പുകളിൽ നിന്നു കൂടി ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…

3 hours ago

ഡി.കെ. സുരേഷിനെ ഇഡി രണ്ടാമതും ചോദ്യം ചെയ്തു

ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…

3 hours ago

കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…

4 hours ago

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്‌. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…

5 hours ago

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…

5 hours ago

സംസ്ഥാനത്ത് മഴ കനക്കും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസറഗോഡ് ജില്ലകളില്‍ യെല്ലോ…

5 hours ago