അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങൾ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പെൻസിൽവേനിയയിലെ മുന്നേറ്റമാണ് വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ തിരിച്ചുവരവിനു കളമൊരുക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. പെൻസിൽവേനിയയിൽ വിജയമുറപ്പിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തെത്താനുള്ള മാന്ത്രികസംഖ്യയായ 270നു തൊട്ടടുത്ത് ട്രംപെത്തിയത്. ഇതാദ്യമല്ല ട്രംപ് പെൻസിൽവേനിയ പിടിക്കുന്നത്. 2016ലെ കന്നിയങ്കത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ഹിലറി ക്ലിന്റനെതിരെ ട്രംപ് പെൻസിൽവേനിയയിൽ ഒന്നാമതെത്തിയിരുന്നു. 2020ൽ പക്ഷേ, പെൻസിൽവേനിയ ബൈഡനൊപ്പമായിരുന്നു നിന്നത്.
TAGS: WORLD | DONALD TRUMP
SUMMARY: PM Narendra Modi congratulates Donald Trump
ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി എൻ രംഗനാഥൻ(79) ബെംഗളൂരുവില്‍ അന്തരിച്ചു. മുരുഗേഷ് പാളയ എൻആർ കോളനിയിലായിരുന്നു താമസം.ഭാര്യ: ജ്യോതി…
വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…
ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ…
ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ…
ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത പരിപാടി ഡൊംലൂർ സെക്കൻഡ് സ്റ്റേജിലെ ബാംഗ്ലൂർ ഇന്റർനാഷനൽ…