ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തെ ലെയ്നിൽ സഞ്ചരിച്ച മാരുതി സുസുക്കി ബലേനോയ്ക്കാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ കാർ നിർത്തി ഉടൻ പുറത്തേക്കിറങ്ങി. ഇതോടെ വൻ അപകടം ഒഴിവായി.

ഫയർ ഫോഴ്‌സും ട്രാഫിക് പോലീസും സ്ഥലത്തെത്തി ഉടൻ ഫഫ്ലൈ ഓവറിലെ ഗതാഗതം നിയന്ത്രിച്ചു. ഇത് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു. മണിക്കൂറുകളോളം ഫ്ലൈഓവറിൽ ഗതാഗതം തടസപ്പെട്ടു. ഇതോടെ വൻ ഗതാഗതക്കുരുക്കാണ് റോഡിൽ അനുഭവപ്പെട്ടത്. ഫയർ എത്തിയാണ് തീയണച്ചത്. പിന്നീട് ട്രാഫിക് പോലീസ് സ്ഥലത്ത് നിന്നും കാറിന്റെ അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ ഹെബ്ബാൾ ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | VEHICLE CATCHES FIRE
SUMMARY: Moving car goes up in flames at Hebbal flyover

Savre Digital

Recent Posts

പോക്സോ കേസ്; മലപ്പുറത്ത് മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…

41 minutes ago

സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യക്കാരൻ അറസ്റ്റില്‍

സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…

2 hours ago

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…

2 hours ago

സ്വർണവിലയില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…

3 hours ago

കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന് ഇന്ന് തുടക്കം

ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…

3 hours ago

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…

3 hours ago