ബെംഗളൂരു: ഹെബ്ബാൾ – സിൽക്ക് ബോർഡ് തുരങ്കപാതയുടെ വിശദ പ്രൊജക്റ്റ് റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിബിഎംപി അറിയിച്ചു. പദ്ധതിക്കായി പുതിയ കൺസൾട്ടന്‍റിനെ നിയോഗിക്കാൻ ബിബിഎംപി പദ്ധതിയിടുകയാണ്. നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ഹെബ്ബാൾ കെംപാപുര- സർജാപുര റോഡ് പാതയ്ക്ക് സമാന്തരമായി ഹെബ്ബാൾ – സിൽക്ക്ബോർഡ് 18 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കപാത നിർമിക്കാനാണ് ലക്ഷ്യം.
നഗരത്തിലെ ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിന് വർഷങ്ങളായി സർക്കാർ നിർദ്ദേശിച്ച ഏറ്റവും പുതിയ പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിൽ 18 കിലോമീറ്റർ ടണൽ റോഡ് നിർമിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സ്‌ട്രെച്ചിൽ വാഹനങ്ങൾക്ക് അഞ്ച് എൻട്രി, എക്‌സിറ്റ് പോയിന്‍റുകൾ ഉണ്ടായിരിക്കും
ലാൽബാഗിലെ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ക്വാർട്ടേഴ്‌സ്, ബെംഗളൂരു ഗോൾഫ് ക്ലബ്, സെൻട്രൽ സിൽക്ക് ബോർഡ്, പാലസ് ഗ്രൗണ്ട്, ഹെബ്ബാൽ മേൽപ്പാലത്തിന് സമീപമുള്ള എസ്റ്റീം മാളിനോട് ചേർന്നുള്ള ഒഴിഞ്ഞ സർക്കാർ ഭൂമി എന്നിവയാണ് ഈ പോയിന്‍റുകൾ.
ഈ റോഡ് ഹെബ്ബാൾ എസ്റ്റീം മാൾ ജംഗ്ഷനെയും സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിക്കും.
നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഇതുറപ്പുവരുത്തും. പല ഘട്ടങ്ങളായി ആയിരിക്കും ബിബിഎംപി പദ്ധതി പൂർത്തിയാക്കുക. ഹെബ്ബാൾ മുതൽ പാലസ് ഗ്രൗണ്ട് വരെയുള്ള ഭാഗത്തെ നിർമാണമാണ് ആദ്യം ആരംഭിക്കുക. മണിക്കൂറിൽ 35-40 കി.മീ വേഗതയിലുള്ള യാത്രയായിരിക്കും അനുവദനിക്കുക.
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…