ബെംഗളൂരു: ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിന് നഗരവികസന വകുപ്പിന്റെ അംഗീകാരം. നമ്മ മെട്രോ ഫേസ് 3 എ ലൈൻ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ ജൂണിൽ സംസ്ഥാന സർക്കാർ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ് അംഗീകാരം നൽകിയിരിക്കുന്നത്.
37 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഹെബ്ബാൾ – സർജാപുര പാത. 27,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവാക്കുന്നത്. 2022 – 2023ൽ പദ്ധതിയുടെ ബജറ്റ് എസ്റ്റിമേറ്റ് ഏകദേശം 16,500 കോടി രൂപയായിരുന്നു. എന്നാൽ വിശദമായ പ്രോജക്ട് റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പഠനത്തിൽ എസ്റ്റിമേറ്റ് തുക 27,000 കോടി രൂപയായി ഉയർന്നു.
ബെംഗളൂരുവിൻ്റെ വികസനത്തിനൊപ്പം നഗരത്തിലെ ഗതാഗത സംവിധാനം സുഗമമാകുന്നതിനും പുതിയ ലൈൻ സഹായകരമാകുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
സർജാപുര, അഗ്രഹാര റോഡ്, സോമാപുർ, ദോമ്മസാന്ദ്ര, മുട്ടനല്ലൂർ ക്രോസ്, കൊടത്തി ഗേറ്റ്, അംബേദ്കർ നഗർ, കാർമേലാരം, ദൊഡ്ഡകനല്ലി, കൈകൊണ്ടനഹള്ളി, ബെല്ലന്ദൂർ ഗേറ്റ്, ഇബ്ബലൂർ, അഗര, ജക്കസാന്ദ്ര, കോറമംഗല, ഡയറി സർക്കിൾ, നിംഹാൻസ്, ശാന്തിനഗർ, ടൗൺ ഹാൾ, കെആർ സർക്കിൾ, ബസവേശ്വർ സർക്കിൾ, ബെംഗളൂരു ഗോൾഫ് കോഴ്സ്, പാലസ് ഗുട്ടഹള്ളി, മേഖ്രി സർക്കിൾ, വെറ്ററിനറി കോളേജ്, ഗംഗാനഗർ, ഹെബ്ബാൾ എന്നീ സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപെടുത്തുക. നാല് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ റൂട്ടിൽ ഉണ്ടാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Green signal for Namma Metro phase 3A project of Hebbal – Sarjapura route
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…