ഡല്‍ഹി: സെപ്തംബറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പൈലറ്റിന്റെ മൃതദേഹം ഗുജറാത്ത് തീരത്ത് നിന്ന് കണ്ടെത്തി. ഹെലികോപ്റ്ററിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് രാകേഷ് കുമാര്‍ റാണ ഉള്‍പ്പെടെ നാല് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഒരു ക്രൂ അംഗത്തെ രക്ഷപ്പെടുത്തുകയും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ അപകടത്തിന് തൊട്ടുപിന്നാലെ കണ്ടെടുക്കുകയും ചെയ്തിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നേവിയും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരു മാസത്തിലേറെയായിട്ടും റാണയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 55 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി റാണയുടെ മൃതദേഹം കണ്ടെത്തിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുമെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
TAGS : HELICOPTER ||PILOT
SUMMARY : Body of missing helicopter pilot found
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…