ഹെൽത്ത് ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്നും ബോൺവിറ്റ നീക്കം ചെയ്യണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. ആരോഗ്യപാനീയങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി വിൽപനയ്‌ക്ക് എത്തിക്കുന്ന കമ്പനിയുടെ സമീപനത്തിനെതിരായാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് എല്ലാ ഇ-കൊമേഴ്‌സ് കമ്പനികൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
വെബ്സൈറ്റുകളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ബോൺവിറ്റയെ ഹെൽത്ത് ഡ്രിങ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മാറ്റണമെന്നാണ് നിർദേശം. ദേശീയ ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ എഫ് എസ് എസ് ആക്ട് 2005 പ്രകാരമുള്ള ആരോഗ്യ പാനീയങ്ങൾ അല്ല നിലവിൽ വില്പന നടത്തുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്. കൂടാതെ ബോൺവിറ്റയിൽ സ്വീകാര്യമായതിലും അധികം പഞ്ചസാരയുടെ അളവും കണ്ടെത്തിയിരുന്നു.
പവർ സപ്ലിമെൻ്റുകൾ ഹെൽത്ത് ഡ്രിങ്ക്‌സ് ആയി അവതരിപ്പിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ നേരത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ആവശ്യപ്പെട്ടിരുന്നു.
The post ഹെൽത്ത് ഡ്രിങ്ക്സ് കാറ്റഗറിയിൽ നിന്ന് ബോൺവിറ്റയെ മാറ്റണമെന്ന് നിർദേശം appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.…
പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…
ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും…
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…