തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു.
വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കാനാണു നമ്മൾ ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ അഗ്നിശുദ്ധി വരുത്തട്ടെ. കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍ അംഗത്തിനെതിരെ സംഘടന അച്ചടക്ക നടപടി സ്വീകരിക്കും. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം. നീതികിട്ടുമെന്നാണ് വിശ്വാസം. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും ജഗദീഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇന്ന് പല വിഷയങ്ങളിലും വലിയ മാറ്റം സംഭവിച്ചേനെയെന്നും ജഗദീഷ് വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിൽ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടിലെ പേജുകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. റിപ്പോർട്ട് പുറത്ത് വരാൻ താമസിച്ചു, അത് പാടില്ലായിരുന്നു. അന്നേ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. സമൂഹത്തിലെ ഭാഗമെന്ന നിലയിൽ സിനിമയിൽ ഇത്തരം പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അവരെ പുറത്തെടുക്കേണ്ട ഉത്തരവാദിത്തം അമ്മ ഏറ്റെടുക്കണം.
ഹേമകമ്മിറ്റി അഞ്ച് വർഷങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ടതാണ്. സമീപകാലത്ത് റിപ്പോർട്ടിൽ ഉന്നയിച്ച പല കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്ന് കരുതി കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴികൾ അപ്രസക്തമാകുന്നില്ല. അഞ്ച് വർഷത്തിന് മുൻപ് നടന്നാലും പത്ത് വർഷത്തിന് മുൻപ് നടന്നാലും ലൈംഗിക അതിക്രമങ്ങൾ ഒരിക്കലും സ്വാഗതം ചെയ്യപ്പെടേണ്ടതല്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
<BR>
TAGS : JUSTICE HEMA COMMITTEE | JAGDISH
SUMMARY : Hema Committee Report; Let the accused prove their innocence; Don’t run away saying it’s an isolated incident – Jagadish
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…