Categories: CINEMATOP NEWS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ആരോപണ വിധേയര്‍ അഗ്നിശുദ്ധി തെളിയിക്കട്ടെ, ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്-ജഗദീഷ്

തിരുവനന്തപുരം:  ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു.

വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കാനാണു നമ്മൾ ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ അഗ്നിശുദ്ധി വരുത്തട്ടെ. കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍ അംഗത്തിനെതിരെ സംഘടന അച്ചടക്ക നടപടി സ്വീകരിക്കും. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം. നീതികിട്ടുമെന്നാണ് വിശ്വാസം. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും ജ​ഗദീഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇന്ന് പല വിഷയങ്ങളിലും വലിയ മാറ്റം സംഭവിച്ചേനെയെന്നും ജഗദീഷ് വ്യക്തമാക്കി. റിപ്പോർ‌ട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിൽ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിലെ പേജുകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. റിപ്പോർട്ട് പുറത്ത് വരാൻ താമസിച്ചു, അത് പാടില്ലായിരുന്നു. അന്നേ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ഇരയുടെ പേര് ഒഴിവാക്കാം. വേ‌ട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. സമൂഹത്തിലെ ഭാ​ഗമെന്ന നിലയിൽ സിനിമയിൽ ഇത്തരം പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അവരെ പുറത്തെടുക്കേണ്ട ഉത്തരവാദിത്തം അമ്മ ഏറ്റെടുക്കണം.

ഹേമകമ്മിറ്റി അഞ്ച് വർഷങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ടതാണ്. സമീപകാലത്ത് റിപ്പോർട്ടിൽ ഉന്നയിച്ച പല കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്ന് കരുതി കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴികൾ അപ്രസക്തമാകുന്നില്ല. അ‍ഞ്ച് വർഷത്തിന് മുൻപ് നടന്നാലും പത്ത് വർഷത്തിന് മുൻപ് നടന്നാലും ലൈം​ഗിക അതിക്രമങ്ങൾ ഒരിക്കലും സ്വാ​ഗതം ചെയ്യപ്പെടേണ്ടതല്ലെന്നും ജ​ഗദീഷ് കൂട്ടിച്ചേർത്തു.
<BR>
TAGS : JUSTICE HEMA COMMITTEE | JAGDISH
SUMMARY : Hema Committee Report; Let the accused prove their innocence; Don’t run away saying it’s an isolated incident – Jagadish

Savre Digital

Recent Posts

ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…

41 minutes ago

പിഎം ശ്രീ പിന്മാറ്റം തിരിച്ചടിയായി; കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…

2 hours ago

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…

2 hours ago

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…

3 hours ago

ചിറ്റൂരിൽ പതിനാലുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇരട്ട  സഹോദരനെ കാണാനില്ല

പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…

4 hours ago

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ…

4 hours ago